Kerala

കാണിക്ക വഞ്ചി കുത്തിതുറന്ന് പണം കവർന്നു; പ്രതി പിടിയിൽ

Please complete the required fields.




ചെങ്ങന്നൂര്‍ കല്ലിശ്ശേരി പള്ളിയിലെ മോഷണക്കേസിലെ പ്രതിയായ . തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയന്‍ അറസ്റ്റിൽ . കഴിഞ്ഞ ഒക്ടോബര്‍ 4ന് പുലര്‍ച്ചെയാണ് ചെങ്ങന്നൂര്‍ കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയപള്ളിയില്‍ മോഷണം നടന്നത് .പള്ളിയുടെ വാതില്‍ കുത്തിതുറന്ന് അകത്തു കയറിയ പ്രതി കാണിക്ക വഞ്ചി കുത്തിതുറന്ന് 10,000ത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു.

അതിനു മുൻപ് പള്ളിയുടെ മുന്നിലുള്ള ക്യാമറ രണ്ട് പേര്‍ തുണികൊണ്ട് മറക്കുന്നത് സി സി ടി വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു .ആ ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത് . ആലപ്പുഴയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയും തുടര്‍ന്നുള്ള അന്വേഷണത്തിൽ തിരുവല്ല തിരുമൂലപുരം മംഗലശ്ശേരി കോളനിയില്‍ മണിയനെ അറസ്റ്റ് ചെയ്യുകയും ചെയ്തു .

ഇയാളുടെ സഹായിയെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് പ്രതിയായ മണിയന്‍ നാലു മാസം മുന്പ് മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. ഇതിനിടയിൽ അയാൾ മറ്റൊരു മോഷണക്കേസില്‍ ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായിരുന്നു. പിന്നീട് ചെങ്ങന്നൂര്‍ പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button