Thiruvananthapuram

61-ാമത് കേരള സ്‌കൂള്‍ കലോത്സവം; ജനുവരി മൂന്നിന് കോഴിക്കോട് വേദിയൊരുങ്ങും

Please complete the required fields.




തിരുവനന്തപുരം: 61ാമത് സംസ്ഥാനതല സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയെന്ന് സര്‍ക്കാര്‍ .ഈ വര്‍ഷം കോഴിക്കോട് വെച്ചാണ് കലോത്സവം നടക്കുന്നത്. 24 വേദികളാണ് കലോത്സവത്തിന് ഒരുങ്ങിയിരിക്കുന്നത്. എറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്ക് 117.5 പവനില്‍ രൂപകല്‍പന ചെയ്ത സ്വര്‍ണ്ണകപ്പാണ് ആദരവായി നല്‍കുന്നത്.

1957 ല്‍ ജനുവരി 25 മുതല്‍ 28 വരെ എറണാകുളം എസ്ആര്‍വി ഗേള്‍സ് ഹൈസ്‌കൂളിലാണ് ആദ്യമായി യുവജനോത്സവം സംഘടിപ്പിച്ചത്. ഏതാനും മുറികളില്‍ പന്ത്രണ്ട് ഇനങ്ങളും പതിനെട്ട് മത്സരങ്ങളുമായി ആരംഭിച്ച സ്‌കൂള്‍ കലോത്സവം ഇന്ന് 61ാമത് കലോത്സവത്തിലെത്തുമ്പോള്‍ 239 ഇനങ്ങളാണ് ഉള്ളത്. ഇതില്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌ക്കൂള്‍ വിഭാഗങ്ങളില്‍ നിന്നായി ഏകദേശം 14000 ത്തോളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.

ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ 96, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 105, സംസ്‌കൃതോത്സവത്തില്‍ 19, അറബിക് കലോത്സവത്തില്‍ 19 എന്നീ ഇനങ്ങളിലായി ആകെ 239 മത്സരങ്ങളാണ് നടക്കുന്നത്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധി തരണം ചെയ്ത്കൊണ്ടാണ് ഈ വര്‍ഷത്തെ കലോത്സവത്തിന് കോഴിക്കോട് തുടക്കം കുറിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം കേരളത്തിലെ ജനങ്ങള്‍ക്ക് അതെല്ലാം മറന്ന് ആഘോഷിക്കാനുള്ള ദിനങ്ങളാണ് വരാന്‍ പോകുന്നത്.

Related Articles

Leave a Reply

Back to top button