
തൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ തൃപ്പൂണിത്തുറ പൊലീസ് പിടികൂടി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് ചിറ്റേത്ത് വീട്ടില്‍ അഖില്‍രാജാണ് (19) പിടിയിലായത്.
പെണ്‍കുട്ടി പഠിക്കുന്ന അതേ സ്കൂളില്‍ പഠിച്ചിരുന്ന പ്രതി പരിചയം മുതലാക്കി പ്രണയം നടിച്ച് ലോഡ്ജുകളിലും മറ്റും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.പുറത്തു പറയാതിരിക്കാന്‍ പ്രതി നിരന്തരം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു





