
കൊടുവള്ളി: കൊടുവള്ളിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ഗൂഢല്ലൂരില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ആംബുലന്‍സ് മറിയുകയായിരുന്നു. കൊടുവള്ളി ടൗണില്‍ വച്ചാണ് അപകടം. രോഗിയെ മറ്റൊരു ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല





