
താമരശ്ശേരി: ചമൽ നിർമ്മല യു.പി സ്കൂളിൽ ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ആവേശം ഉൾക്കൊണ്ട് നിർമ്മല ഫിഫ ഫാൻസ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം കുറിച്ചു. മുഴുവൻ കുട്ടികൾക്കും ഗോളടിക്കാൻ അവസരം നൽകികൊണ്ട് വൺമില്യൻ ഗോളിൽ നിർമ്മലയും പങ്കാളികളാവുകയാണ്. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ടൂർണമെന്റ് പി.ടി.എ പ്രസിഡണ്ട് റോബി ജയിംസ് ഗോളടിച്ച് ഉദ്ഘാടനം ചെയ്തു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമൽസരം നടത്തും. ചൊവ്വാഴ്ച രാവിലെ 11.20 മുതൽ ആരംഭിക്കുന്ന മത്സരം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും പൂർണ പിൻതുണയോടെയാണ് നടത്തപ്പെടുന്നത്. ഉദ്ഘാടനചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് സിനി മാത്യു, ശ്രുതി പി, സൗമ്യ മാത്യു, ശില്പ മോൾ ജോർജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





