
കോഴിക്കോട്: കോഴിക്കോട് പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ശ്രീനിവാസ്. കോര്‍പ്പറേഷന്‍ അല്ലാതെ മറ്റ് ആളുകള്‍ക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കമ്മീഷണര്‍ പറഞ്ഞു
കഴിഞ്ഞ ദിവസമാണ് കോര്‍പറേഷന്റെ അക്കൌണ്ടില്‍ നിന്നും പണം മാനേജര്‍ തട്ടിയെടുത്തുവെന്നത് പുറത്ത് വന്നത്. ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നുളള സംഘം ബാങ്കില്‍ പരിശോധന തുടരുകയാണ്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി മാനേജര്‍ രജില്‍ തട്ടിയെടുത്ത തുക 20 കോടി വരെയാകാമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിലയിരുത്തല്‍.





