Kozhikode

കൊടുവള്ളി വാവാട് വസ്ത്രം അലക്കുന്നതിനിടെ വാഷിംങ് മെഷീന്‍ കത്തിനശിച്ചു

Please complete the required fields.




കൊടുവള്ളി: വാവാട് വസ്ത്രം അലക്കുന്നതിനിടെ വാഷിംങ് മെഷീന്‍ കത്തിനശിച്ചു. വാവാട് കണ്ണിപ്പൊയില്‍ വടക്ക് തൊടുകയില്‍ ഉസൈനിന്റെ വീട്ടിലെ വാഷിംങ് മെഷീനാണ് കത്തി നശിച്ചത്.

വീടിന്റെ മുകളിലെ നിലയിലെ ബാത്ത്‌റൂമിലായിരുന്നു വാഷിംങ് മെഷീന്‍ സ്ഥാപിച്ചിരുന്നത്. അയല്‍വാസികള്‍ പുകകണ്ട് വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ തീ പിടിച്ചതായി കണ്ടെത്തുകയായിരുന്നു.

വീടിന്റെ മുകള്‍ ഭാഗം പൂര്‍ണമാണ് പുകയില്‍ മുങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായി. വീടിന് പുറത്തുകൂടി കോണി വെച്ച് മുകളില്‍ കയറി വെള്ളം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഷോര്‍ട്ട്‌സക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു.

Related Articles

Leave a Reply

Back to top button