Kozhikode

കോഴിക്കോട് ജില്ലാ കലോത്സവം; കന്നട പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി ആരാധ്യ

Please complete the required fields.




വടകര: കന്നട പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി ആരാധ്യ. പ്രസംഗം എന്നും ഹരമാണ് ആരാധ്യയ്ക്ക് . ഭാഷയൊന്നു പ്രശ്‌നമല്ല. നീട്ടിയും കുറുക്കിയും , അംഗവിക്ഷേപങ്ങളോടു കൂടിയും ആരാധ്യ കത്തിക്കയറുമ്പോള്‍ സദസ് ആവേശലഹരിയിലാകും. കന്നട ഭാഷയില്‍ പ്രസംഗ മത്സരത്തില്‍ തോടന്നൂര്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടുകയും ഇന്നലെ നടന്ന കോഴിക്കോട് ജില്ലാ കലോത്സവത്തിലും കന്നട പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി നാടിന്റെ താരമായി മാറിയിരിക്കുകയാണ് കീഴല്‍ ദേവിവിലാസം യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യ .

ഏതു വിഷയം കൊടുത്താലും എളുപ്പം പഠിച്ച് ആകര്‍ഷകമായി അവതരിപ്പിക്കുന്നതില്‍ ആരാധ്യക്കുള്ള കഴിവ് വളരെ മികവുറ്റതാണ്. മുടപ്പിലാവില്‍ തെക്കേ എടോളി രാമചന്ദ്രന്റേയും വിനീതയുടേയും മകളാണ്.

Related Articles

Leave a Reply

Back to top button