Kozhikode

നാദാപുരം നരിക്കാട്ടേരിയിലെ ദുരൂഹമരണം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Please complete the required fields.




നാദാപുരം: നാദാപുരം നരിക്കാട്ടേരിയില്‍ കാസര്‍കോട് സ്വദേശി മരിച്ചസംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. നാദാപുരം ഇന്‍സ്‌പെക്ടര്‍ ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവസ്ഥലം റൂറല്‍ എസ്.പി കറുപ്പസ്വാമി സന്ദര്‍ശിച്ചു. ശ്രീജിത്തിന്റെ ഒപ്പം കാറില്‍ ഉണ്ടായിരുന്നു എന്ന് കരുതുന്നയാള്‍ പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീന്‍സും വെള്ള ഷര്‍ട്ടും ധരിച്ചയാളാണ് ഇറങ്ങിയോടിയത്.

കാറില്‍നിന്നു ലഭിച്ച ശ്രീജിത്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്. അപകടം നടന്നയുടനെ ഒരാള്‍ ഓടിപ്പോയെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

കാസര്‍കോട് ചെറുവത്തൂര്‍ വലിയപൊയില്‍ പാലേരി വീട്ടില്‍ ശ്രീജിത്താണ് ശനിയാഴ്ച ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സമീപത്തെ കനാല്‍ഭാഗത്ത് കാറിനോടുചേര്‍ന്നാണ് ശ്രീജിത്തിനെ പരിക്കേറ്റനിലയില്‍ കണ്ടത്. വൈദ്യുതത്തൂണിലിടിച്ചതിനെത്തുടര്‍ന്നാണ് കാര്‍ നിന്നത്.

Related Articles

Leave a Reply

Back to top button