Kozhikode

ബേപ്പൂര്‍ ജലമേള ഡിസംബര്‍ 24 മുതല്‍ 28 വരെ

Please complete the required fields.




ബേപ്പൂര്‍: സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ജലമേള ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കും. ബേപ്പൂര്‍ കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രത്തിനോട് ചേര്‍ന്നുള്ള പുലിമുട്ടിന് സമീപത്തെ മറീന ബീച്ചിലും ചാലിയത്തും ഫറോക്ക് നല്ലൂര്‍ മിനി സ്റ്റേഡിയവും കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടി. ചാലിയാര്‍ പുഴയില്‍ ജലകായിക മേളയും ജലസാഹസിക കലാപ്രകടനങ്ങളും നടക്കും.

വിവിധ കലാപരിപാടികള്‍, ഭക്ഷ്യമേള സ്പീഡ് ബോട്ട് റൈസിങ്, പവര്‍ ബോട്ട് റെയ്‌സിങ്, പരമ്പരാഗത പായവഞ്ചിയോട്ടം, ഫ്‌ലോട്ടിങ് സംഗീത പരിപാടികള്‍, ലൈറ്റ് ഷോ, മത്സ്യത്തൊഴിലാളി യാനങ്ങളുടെ ഘോഷയാത്രകള്‍ എന്നിവ നടക്കും. സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ഇന്ന് 7.30ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Back to top button