Thiruvananthapuram

തിരുവനന്തപുരം ഡെപ്യൂട്ടി മേയർ വനിതാ കൗൺസിലർമാരുടെ നേരെ വസ്ത്രം ഉയർത്തി കാണിച്ചു; യുഡിഎഫ് പരാതി

Please complete the required fields.




തിരുവനന്തപുരം: നിയമന ശുപാർശ കത്ത് വിവാദം കൊടുമ്പിരി കൊണ്ട തിരുവനന്തപുരം കോർപ്പറേഷനിൽ വീണ്ടും പരാതി. ഇക്കുറി ഡെപ്യൂട്ടി മേയർ പികെ രാജുവിനെതിരെയാണ് പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗൺസിലർമാരുടെ പരാതി.

പ്രതിഷേധം നടക്കുന്നതിനിടെ വനിതാ കൗൺസിലർമാരുടെ നേരെ ഉടുമുണ്ട് ഉയർത്തിക്കാണിച്ചുവെന്നാണ് ആരോപണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് യുഡിഎഫ് പരാതി നൽകി.

ഡെപ്യൂട്ടി മേയർ അസഭ്യം വിളിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഇന്ന് രാവിലെ 10.45 ഓടെ പ്രതിഷേധം നടക്കുമ്പോഴായിരുന്നു ഈ നിലയിൽ ഡെപ്യൂട്ടി മേയർ സ്ത്രീത്വത്തെ അപമാനിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

Related Articles

Leave a Reply

Back to top button