Kozhikode

ബാലുശ്ശേരിയില്‍ 100 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Please complete the required fields.




ബാലുശ്ശേരി: ബാലുശ്ശേരി റേഞ്ച് പാര്‍ട്ടി കാഞ്ഞിക്കാവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തി സൂക്ഷിച്ചുവെച്ച 100 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിക്കാവ്-എടയാളി വീട്ടില്‍ ഗണേശനെ (51) റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജയപ്രകാശ് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിശോധനക്ക് പ്രിവന്റീവ് ഓഫിസര്‍ ടി.പി. ബിജുമോന്‍, സി.ഇ.ഒമാരായ നൗഫല്‍ നെജീഷ്, പി. റഷീദ്, ഇ സുജ, ജോബ് ഡവര്‍ ദിനേശന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button