Kozhikode

വടകരയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

Please complete the required fields.




വടകര : വടകരയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. അയനിക്കാട് സ്വദേശിയായ നഴ്സിനെയാണ് വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. അയനിക്കാട് മഠത്തിൽ മുക്ക് ചെറുവലത്ത് ബാബുരാജിന്റെ മകൾ ഗായത്രി(22)യാണ് മരിച്ചത്.

ഇന്നു രാവിലെ ഒമ്പതരയോടെ വടകര റെയിൽവേ സ്റ്റേഷന് ഒന്നര കിലോമീറ്റർ വടക്കുമാറി പൂവാടൻ ഗേറ്റിന് സമീപമാണ് സംഭവം. സി എം ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിൽ നഴ്സിംഗ് ട്രെയിനിങ് ആണ് ഗായത്രി.

രാവിലെ ജോലിക്കായി വീട്ടിൽ നിന്നിറങ്ങിയ ഗായത്രി ഹോസ്പിറ്റലിൽ എത്തിയിരുന്നില്ല. വടകര പൊലീസ് ഇൻവെസ്റ്റ് ചെയ്ത മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button