വയനാട് റോഡില്‍ പടനിലം ഭാഗത്ത് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ ഹോട്ടല്‍ മാലിന്യം; പിഴയിട്ട് അധികൃതർ

കുന്ദമംഗലം: വയനാട് റോഡില്‍ പടനിലം ഭാഗത്ത് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ ഹോട്ടല്‍ മാലിന്യം. ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മാലിന്യം നിക്ഷേപിച്ച സ്ഥാപനം തിരിച്ചറിഞ്ഞെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. രഞ്ജിത്ത് പറഞ്ഞു. മാലിന്യ പരിശോധനയില്‍ കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നുള്ള മാലിന്യമാണെന്ന് ബോധ്യപ്പെട്ടെന്നും അധികൃതര്‍ പറഞ്ഞു. പൊതുസ്ഥലത്തു മാലിന്യം തള്ളിയതിന് 25,000 രൂപ പിഴയും മാലിന്യം സ്ഥാപനത്തിന്റെ ചെലവില്‍ സംസ്‌കരിക്കുകയും ചെയ്തു.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എന്‍. രജിത്കുമാര്‍, ടി.പി, സനല്‍കുമാര്‍, ഗ്രാമപഞ്ചായത്ത് ക്ലര്‍ക്കുമാരായ ടി. തേജസ്സ്, കെ.ടി. ബിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.





