India

തേനിക്കടുത്ത് രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

Please complete the required fields.




തേനി : തമിഴ്നാട്ടിലെ തേനിക്കടുത്ത് വീരപാണ്ഡിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. രോഗിയായ കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന രോഗിയായ മണി, മകൾ വിജയ, ഡ്രൈവർ കമ്പം സ്വദേശി കുമാർ, ആംബുലൻസ് ടെക്നീഷ്യൻ ചിന്നമന്നൂർ സ്വദേശി രാജ എന്നിവരെ പരുക്കുകളോടെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമ്പം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണിയെ വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ നിന്നും ഡ്രൈവറെയും മറ്റുള്ളവരെയും പുറത്തെത്തിച്ചത്.

Related Articles

Leave a Reply

Back to top button