Kollam

തടാകത്തിൽ 17-കാരായ ആൺകുട്ടിയും പെൺകുട്ടിയും മരിച്ചനിലയിൽ

Please complete the required fields.




കൊല്ലം:ശാസ്താംകോട്ട തടാകത്തിൽ ഡി.ബി കോളേജിനു സമീപത്തെ കടവിൽ പ്ലസ് ടു വിദ്യാർഥികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെയാണ് ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കൊട്ടാരക്കര ബോയ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഷെബിൻഷാ. ഓടനാവട്ടം കെആർജിപിഎം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ദേവനന്ദ. ഇന്നലെയാണ് ഇരുവിദ്യാർത്ഥികളെയും കാണാതായത്.

Related Articles

Back to top button