
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രന്റേയും കൗൺസിലർ ഡി.ആർ.അനിലിന്റേയും ശുപാർശ കത്തുകളെ കുറിച്ചും പിൻവാതിൽ നിയമങ്ങളെ കുറിച്ചുമുള്ള വിജിലൻസ് അന്വേഷണം വൈകും.
ശുപാർശ കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കും. അന്വേഷണം തുടരുകയാണെന്ന നിലപാടായിരിക്കും വിജിലൻസ് സ്വീകരിക്കുക.
അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ സമരം ഇന്നും തുടരും.മഹിളാ കോൺഗ്രസ് ഇന്ന് കോർപ്പറേഷനിലേക്ക് മാർച്ച് നടത്തും.





