
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്നലെ 480 രൂപയുടെ വമ്പൻ ഇടിവാണ് ഉണ്ടായത്.
600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപയാണ് ഇന്ന് ഉയർന്നത്. ഇന്നത്തെ വിപണി വില 4700 രൂപയാണ്.
ഇന്നലെ 60 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്ന് ഉയർന്നു. 85 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3895 രൂപയാണ്.
വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാമ സാധരണ വെള്ളിയുടെ വില 2 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 66 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.





