Kannur

കണ്ണൂരിൽ പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍

Please complete the required fields.




കണ്ണൂർ : പോക്‌സോ കേസില്‍ ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷി (22)നെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട 15കാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് പ്രതി ആദ്യം അറസ്റ്റിലായത്. ഇരയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ജാമ്യ ഉപാധിയിൽ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് പ്രതിക്ക് കോടതിയുടെ വിലക്കുണ്ട്. വിലക്ക് ലംഘിച്ചാണ് പ്രതി ജില്ലയിൽ പ്രവേശിച്ചത്.

Related Articles

Leave a Reply

Back to top button