Kozhikode

കട്ടിപ്പാറ അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Please complete the required fields.




താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് മിച്ചഭൂമി അഞ്ചാം പ്ലോട്ടിലെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

70 കിലോ തൂക്കം വരുന്ന കാട്ടുപന്നിയെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഉത്തരവ് പ്രകാരം എം പാനല്‍ ഷൂട്ടര്‍ മൈക്കാവ് കുന്നം പുറത്ത് തങ്കച്ചന്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം ബേബി രവിന്ദ്രന്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ ടി ഹരിദാസന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുടര്‍ നടപടികള്‍ക്ക് ശേഷം കാട്ടുപന്നിയുടെ ജഡം സംസ്‌ക്കരിച്ചു.

Related Articles

Leave a Reply

Back to top button