Kannur

പാനൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

Please complete the required fields.




കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വള്ള്യായി ഉമാമഹേശ്വരി ക്ഷേത്രത്തിനു സമീപം നടേമ്മൽ വണ്ണത്താം വീട്ടിൽ വിഷ്ണുപ്രിയ(21)യാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചാണ് കൊലപാതകി വീട്ടിലെത്തിയത്.

പെൺകുട്ടിയുടെ കഴുത്തിലും കൈക്കും ആഴത്തിലുള്ള മുറിവുണ്ട്. പ്രതിയെക്കുറിച്ചും കൊലപാതകത്തെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയായിരുന്നു വിഷ്ണുപ്രിയ. പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടതായി നാട്ടുകാർ അറിയിച്ചു

Related Articles

Leave a Reply

Back to top button