Kozhikode
സ്‌കൂട്ടര്‍ മോഷണ കേസില്‍ കൊടുവള്ളി പോലീസ് പിടികൂടിയ പ്രതിയെ മറ്റൊരു കേസില്‍ കൂടി അറസ്റ്റ് ചെയ്തു

കൊടുവള്ളി : സ്‌കൂട്ടര്‍ മോഷണ കേസില്‍ കൊടുവള്ളി പോലീസ് പിടികൂടിയ പ്രതിയെ മറ്റൊരു കേസില്‍ കൂടി അറസ്റ്റ് ചെയ്തു. വാവാട് ഇരുമോത്ത് വര്‍ക്ക് ഷോപ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് മടവൂര്‍ ചെറിയനിതാഴം ചിക്കു എന്ന അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് പിന്നില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് അര്‍ജുനനെയും പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും കൊടുവള്ളി പോലീസ് പിടികൂടിയത്. ഈ കേസില്‍ റിമാണ്ടിലായ അര്‍ജുനനെ കസ്റ്റഡിയില്‍ വാങ്ങിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.





