Wayanad

വയനാട്ടിലേക്ക് ബദൽ റോഡ്; എൻഡിഎ വികസനരേഖ പ്രകാശനം ചെയ്തു

Please complete the required fields.




കൽപ്പറ്റ: എൻഡിഎ വയനാട് പാർലമെന്റ് മണ്ഡലം വികസനരേഖയുടെ പ്രകാശനം സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ നിർവഹിച്ചു.

വയനാടിന്റെ സമ​ഗ്ര വികസനമാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നയമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

അതാണ് നരേന്ദ്രമോദിയുടെ ​ഗ്യാരന്റിയെന്നും അദ്ദേഹം പറഞ്ഞു. പ്രശാന്ത് മലയിൽ, സന്ദീപ് വാര്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വികസനരേഖയിലെ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങൾ

മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം.

വയനാട്ടിൽ എംയിസ് നിലവാരത്തിലുള്ള മെഡിക്കൽ കോളേജ്.

പാരമ്പര്യ ചികിത്സാ രീതികൾക്ക് പ്രോത്സാഹനം.

ചുരത്തിലെ കുരുക്കിന് പരിഹാരമായി ബദൽ പാത.

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ ലൈൻ.

കൃഷിഭൂമിയിലെ വന്യജീവി ശല്ല്യം ഇല്ലാതാക്കാൻ സാങ്കേതികവിദ്യകളുടെ സഹായം.

കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം.

പാരമ്പര്യ തനത് വിളകൾക്ക് ആ​ഗോള വിപണി.

24 മണിക്കൂറും അതിവേ​ഗ ഇന്റർനെറ്റ്.

ആദിവാസി വിഭാ​ഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് സമഗ്രമായ പ്രവർത്തനം.

ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം.

കേന്ദ്ര പദ്ധതികളിലൂടെ സ്കൂൾ, കോളേജുകളുടെ ഉന്നത നിലവാരം.

മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ വയനാട് ഒരു ആ​ഗോള ടൂറിസ്റ്റ് കേന്ദ്രം.

പൈതൃക തീർത്ഥാടന കേന്ദ്രങ്ങളുടെ സമ​ഗ്ര വികസനവും സംരക്ഷണവും.

ചന്ദ്ര​ഗിരി സ്റ്റേഡിയത്തിന് അന്താരാഷ്ട്ര നിലവാരം.

Related Articles

Back to top button