
പേരാമ്പ്ര: പാലേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പാലേരി കോണ്ടോടുമ്മല്‍ വിപിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 11.05 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ വീടിന്റെ ജനല്‍ കമ്പി വളഞ്ഞ നിലയിലായി. ഈ സമയം വിപിന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്റ്റീല്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പേരാമ്പ്ര എഎസ്പി വിഷ്ണു പ്രദീപ് ഐപിഎസ്, പൊലീസ് ഇന്‍സ്പക്ടര്‍ എം. സജീവ് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എ. ഹബീബുള്ള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.





