Palakkad

മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം പാലക്കാട്‌

Please complete the required fields.




പാലക്കാട്‌: പാലക്കാട്‌ ചാലിശ്ശേരിയിൽ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്.

രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ വരാതെയായി. കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു.

പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ട് പേരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button