Kozhikode

അനുമതിവേണമെന്ന് പി.ഡബ്ല്യു.ഡി; ആവശ്യമില്ലെന്ന് കെ.എസ്.ഇ.ബി; വകുപ്പുകളുടെ വടംവലിയിൽ പരിഹാരമാവാതെ എളേറ്റിലിലെ വോൾട്ടേജ് ക്ഷാമം

Please complete the required fields.




കൊടുവള്ളി: വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായി റോഡരികിൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി കെ.എസ്.ഇ.ബി.. പൊതുമരാമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പ്രവൃത്തിനടത്താൻ അനുമതിവേണമെന്നും പിഴയടയ്ക്കണമെന്നും പി.ഡബ്ല്യു.ഡി. തർക്കമായതോടെ എൺപത് ശതമാനത്തോളം പൂർത്തിയായ ട്രാൻസ്‌ഫോർമർ പ്രവൃത്തി മുടങ്ങി.

പ്രദേശത്തെ വോൾട്ടേജ് ക്ഷാമം ഒന്നരവർഷമായി തുടരുകയാണ്. പ്രവൃത്തി പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നടപടി ആവശ്യപ്പെട്ട് വകുപ്പുമന്ത്രിക്ക്‌ ഡി.വൈ.എഫ്.ഐ. പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. കിഴക്കോത്ത് പഞ്ചായത്തിലെ ഏളേറ്റിലിലാണ് വകുപ്പധികൃതർ തമ്മിലുള്ള വടംവലികാരണം പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമില്ലാതാവുന്നത്‌.

Related Articles

Leave a Reply

Back to top button