
കൊടുവള്ളി: ബൈക്കിൽ മിനിലോറി ഇടിച്ച് ദർസ് വിദ്യാർത്ഥി മരിച്ചു. എളേറ്റിൽ വട്ടോളി പാലങ്ങാട് താമസിക്കുന്ന മുക്കിടത്തിൽ ചോലയിൽ സുലൈമാന്റെ മകൻ സ്വാലിഹ് (26) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ദേശീയപാതയിൽ മണ്ണിൽ കടവിന് സമീപത്തായിരുന്നു അപകടം. കത്തറമ്മൽ ജുമുഅ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയാണ്.പന്നൂർ കുന്നോത്ത് വയൽ മുഹമ്മദിയ്യ മദ്രസയിൽ അധ്യാപകനായും പ്രവർത്തിച്ചിരുന്നു.
കോഴിക്കോട്ട് നടന്ന മത ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാതാവ് : മൈമൂന, സഹോദരങ്ങൾ : മുഹമ്മദ് നവാസ് ഫൈസി, മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ.





