
കൊച്ചി: സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വര്‍ക്കല സ്വദേശി രാമന്‍ അശോക് കുമാര്‍ (60) കൊച്ചി ലേക്ഷോര്‍ ആശുപത്രിയില്‍ അന്തരിച്ചു.
സിംഗപ്പൂരില്‍ നിന്നും എത്തി ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അശോകന്‍ എന്ന പേരില്‍ ചലച്ചിത്ര സംവിധാന രംഗത്ത് നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് പേരു ഉറപ്പിച്ച അദ്ദേഹം വര്‍ണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകന്‍- താഹ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പിറവി കൊണ്ടു.
ശശികുമാറിന്റെ അസിസ്റ്റന്‍റ് ആയി അദ്ദേഹത്തിന്‍റെ നൂറോളം സിനിമകള്‍ക്ക് സഹസംവിധായകനായി. പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയില്‍ താമസമാക്കി. വിവാഹത്തിനുശേഷം സിംഗപ്പൂരില്‍ ബന്ധുക്കള്‍ക്കൊപ്പം പ്രവര്‍ത്തന കേന്ദ്രം മാറ്റിയ അശോകന്‍ ബിസിനസ്സില്‍ മുഖ്യശ്രദ്ധ പതിപ്പിച്ചു.
അതിനിടെ കൈരളി ടിവിയുടെ തുടക്കത്തില്‍ കാണാപ്പുറങ്ങള്‍ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.ഗള്‍ഫിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഒബ്രോണ്‍ എന്ന ഐടി കമ്ബനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു.
സീത ഭാര്യ. ഗവേഷണ വിദ്യാര്‍ത്ഥിയായ അഭിരാമിയാണ് മകള്‍. സിംഗപ്പൂരില്‍ താമസമാക്കിയ അശോകന്‍ വര്‍ക്കല സ്വദേശിയാണ്.





