
ചന്ദ്രിക കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തവണയാണ് പി കെ കുഞ്ഞാലിക്കുട്ടി ഇ ഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടുന്നത്. കഴിഞ്ഞ ഒൻപതാം തീയതി ഹാജരാകണമെന്ന് നോട്ടീസ് അയച്ചിരുന്നു എന്നാൽ അന്നും ഹാജരാവാൻ കഴിയില്ല മറ്റൊരു ദിവസം അനുവദിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ ശാരീരിക അസ്വസ്ഥതകൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇന്നലെ വൈകുന്നേരത്തോടെ എൻഫോർസ്‌മെന്റ് ഡയറക്ടറേറ്റിൽ അറിയിക്കുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇതുവരെ അദ്ദേഹത്തിന് മറുപടി നൽകിയിട്ടില്ല.
മാത്രമല്ല അദ്ദേഹത്തിന്റെ മകനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് കൂടാതെ ഹൈദരലി ശിഹാബ് തങ്ങളുടെ മകനോടും ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുത്തതിന് ശേഷമേ കൂടുതൽ നടപടികൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പോവാൻ കഴിയുകയുള്ളു. ചന്ദ്രികയിൽ 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നതായിരുന്നു പരാതി.
ഈ പരാതിയുടെ അടിസ്ഥാത്തിലാണ് ഇ ഡി അന്വേഷണം പുരോഗമിക്കുന്നത്. കള്ളപ്പണ വെളുപ്പിക്കലിൽ തനിക്ക് പങ്കില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.പക്ഷെ കെ ടി ജലീൽ ചില തെളിവുകൾ ഇ ഡിക്ക് മുമ്പിൽ ഹാജരാക്കിയിരുന്നു അതിൽ കുഞ്ഞാലിക്കുട്ടിയുടെയും മകൻറെയും ഭൂമിയിടപാടുകളും മറ്റ് രേഖകളുമായിരുന്നു സമർപ്പിച്ചത്.