Kozhikode

മയക്കുമരുന്ന് കേസ് കുതിക്കുന്നു; എട്ടുമാസം, കോഴിക്കോട് റൂറലിൽ മയക്കുമരുന്നുകേസ് 555

Please complete the required fields.




കോഴിക്കോട്: റൂറൽപോലീസ് ജില്ലയിൽ ഈ വർഷം ഇതുവരെ രജിസ്റ്റർചെയ്തത് 555 മയക്കുമരുന്നുകേസുകൾ. 645 പേർ അറസ്റ്റിലായി. നാലുവർഷത്തെ കണക്കുനോക്കിയാൽ ഏറ്റവും കൂടുതൽ കേസെടുത്തതും അറസ്റ്റുനടന്നതും ഈ വർഷം. ജനുവരിമുതൽ സെപ്റ്റംബർ ഒമ്പതുവരെയുള്ള കണക്കാണിത്. മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും വർധിച്ചതിന്റെ സൂചനയാണിത്. 2018-ൽ റൂറലിൽ വെറും 95 മയക്കുമരുന്നുകേസുകളാണ് രജിസ്റ്റർചെയ്തത്. അറസ്റ്റിലായത് 135 പേർ. ഇപ്പോൾ കേസിന്റെ എണ്ണംമാത്രം അഞ്ചിരട്ടിയിലേറെ വർധിച്ചു.

മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടുന്നതിന്റെ അളവും വൻതോതിൽ വർധിച്ചു. 2018-ൽ വെറും 4.27 ഗ്രാം എം.ഡി.എം.എ.യാണ് പിടിച്ചത്. ഈ വർഷം ഇതുവരെ 148.24 ഗ്രാം എം.ഡി.എം.എ. പിടിച്ചു. 2019-ൽ 800 മില്ലീഗ്രാം, 2020-ൽ 31.064 ഗ്രാം, 2021-ൽ 23.97 – ഗ്രാം എന്നിങ്ങനെയാണ് ഇതിന്റെ കണക്ക്. ഇതുവരെ 88.70 കിലോഗ്രാം കഞ്ചാവ് പിടികൂടി. പിടിച്ച മറ്റ് മയക്കുമരുന്നുകൾ ഇങ്ങനെ:

എൽ.എസ്.ഡി. സ്റ്റാമ്പ് -630ഗ്രാം, ബ്രൗൺഷുഗർ- 2.01 ഗ്രാം, ഹാഷിഷ് ഓയിൽ- 10.25 ഗ്രാം, കഞ്ചാവുചെടി- ഒന്ന്, മെത്താഫെറ്റാമിൻ- 0.650 ഗ്രാം, മിത്രാസപ്പിൻ കാപ്‌സ്യൂൾസ്- 226 എണ്ണം, ഒ.സി.ബി. സ്ലിം പേപ്പർ- 15 എണ്ണം, ഹാൻസ്- 1125 പാക്കറ്റ്, കൂൾലിപ്- 1051 പാക്കറ്റ്. 2018 മുതൽ 2022 വരെയുള്ള കാലത്ത് കോവിഡ് പിടിമുറുക്കിയ 2020, 2021 വർഷങ്ങളിൽ മയക്കുമരുന്നുകേസുകൾ പൊതുവേ കുറവാണ്. 79 കേസുകൾ വീതമാണ് ഈ രണ്ടുവർഷവും രജിസ്റ്റർചെയ്തത്. 2022-ൽ പക്ഷേ, പോലീസിനെക്കൂടി ഞെട്ടിച്ചുകൊണ്ടാണ് കേസുകൾ കുതിച്ചുയരുന്നത്.

Related Articles

Leave a Reply

Back to top button