
കോഴിക്കോട്: പേറ്റുനോവുകള്‍ ഏറ്റുവാങ്ങിയ കോഴിക്കോട്ടെ അശോക ആശുപ്രതി ഓര്‍മയാവാന്‍ പോവുന്നു. 2022 ഡിസംബര്‍ 31 ഓടെ ആശുപ്രതിയുടെ പ്രവര്‍ത്തനം നിലയ്ക്കും. വെള്ളിമാട് കുന്ന്-മാനാഞ്ചിറ റോഡ് വികസനത്തിന്റെ ഭാഗാമായാണ് ആശുപ്രതി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
ഇതോടെ ചരിത്രമാവാന്‍ പോവുന്നത് കോഴിക്കോട് നഗരത്തിലെ പ്രൗഢിയേറെയുള്ള പൈതൃകമുദ്ര. 1930 ലാണ് ബാങ്ക് റോഡില്‍ ആശുപ്രതി ഉയര്‍ന്നത്. കോഴിക്കോട്ടെ ആദ്യകാല ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. വി.ഐ രാമനാണ് ഇത് നിര്‍മിച്ചത്. മകന്റെ പേരാണ് ആശുപത്രിക്ക് ഇട്ടത്ച ഡോ. രാമന്‍ പഠിച്ചത് വിയന്നയിലായിരുന്നു. അവിടുത്തെ കെട്ടിടമാതൃകയില്‍ ഈ നഗരത്തില്‍ ആശുപ്രതി പടുത്തുയര്‍ത്തുകയായിരുന്നു. യൂറോപ്യന്‍ മാതൃകയുടെ ഏറ്റവും മനോഹരമായ രൂപകല്‍പനയാണ് ഈ കെട്ടിടത്തെ കാലാതീതമാക്കിയത്.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ അശോക ആശുപതി സ്ഥാപിക്കപ്പെട്ടു. എല്ലാ വിഭാഗം ചികിത്സകളും തുടക്കത്തിലുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപ്രതിയായി മാറി. ദന്താശുപത്രിയും ഇവിടെ പിന്നീട് വന്നു. യൂറോപ്യന്‍ മാതൃകയാല്‍ ഇതിനെ നഗരത്തിന്റെ ഓര്‍മകളില്‍ അടയാളപ്പെടുത്തുന്നത്. അനുബന്ധമായി കെട്ടിടങ്ങള്‍ നിര്‍മിച്ചെങ്കിലും മുഖമുദ്രയായി പഴയ കെട്ടിടം അതേപടി നിലനിര്‍ത്തി നാലാം തലമുറയിലെ ഡോ. അശ്വന്‍ ബാലകൃഷ്ണനാണ് ഇപ്പോള്‍ ആശുപത്രി നടത്തുന്നത്. ഡോക്ടര്‍മാരുള്‍പടെ 40 ഓളം പേരുണ്ട് ഇവിടെ. പ്രസവത്തിന് മാത്രമാണ് അഡ്മിറ്റ്. മറ്റുള്ളത് ഒ പി വിഭാഗവും ഡന്റല്‍ വിഭാഗവും മാത്രമാണ് . ഡിസംബര്‍ 31 ന് ആശുപത്രി പ്രവര്‍ത്തനം നിര്‍ത്തുകയാണ് എന്ന് കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.





