കോൺഗ്രസ് വിട്ടെത്തിയ കെ പി അനിൽകുമാർ സിപിഐഎംന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാവുകയാണ്. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ആദ്യ ചുമതല.
സിപിഐഎമ്മിലെത്തിയ കെ പി അനിൽകുമാറിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ ചുമതല നൽകി. ജനുവരി 10 മുതൽ 12 വരെ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയിൽ രക്ഷാധികാരിയായാണ് ആദ്യ ചുമതല. എളമരം കരിം,ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല നൽകിയത്.
സിപിഐഎമ്മിലേക്ക് കടന്നുവരുമ്പോൾ തന്നെ പാർട്ടി വളരെ വലിയൊരു ചുമതല ഏൽപിക്കുകയാണ്,അത് വളരെ സന്തോഷപരമായ കാര്യം തന്നെയാണ്.ഏൽപിക്കുന്ന ചുമതല കൃത്യമായി നിർവഹിക്കും. മറ്റു ചുമതലകൾ വരും ദിവസങ്ങളിൽ നൽകും. രതികുമാറിനെ പോലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് എത്തുമെന്ന് അനിൽകുമാർ വ്യക്തമാക്കി.