Kozhikode

ഇൻഫാം ജൈവവളം വിപണിയിൽ ഇറക്കി

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി രൂപത ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ ജൈവ സമൃദ്ധമായ ജൈവവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം താമരശ്ശേരി രൂപതാ ഭവനിൽ രൂപതയിലെ എല്ലാ കൈക്കാരന്മാരുടെയും സമ്മേളനത്തിൽ വച്ച് താമരശ്ശേരി രൂപത അധ്യക്ഷൻ മാർജിയോസ് ഇഞ്ചനാനിയിൽ മുൻ കർഷകശ്രീ ജേതാവ് ശ്രീ തോമസ് വെട്ടത്തിന് നൽകിക്കൊണ്ട് നിർവഹിച്ചു.

ഇൻഫാമിന്റെ ഈ സംരംഭം കർഷകരുടെ കൃഷികൾക്ക് ഒരു മുതൽക്കൂട്ടാണെന്നും, ഏവർക്കും ജൈവ ഭക്ഷണസാധനങ്ങൾ ലഭിക്കുന്നതിന് സഹായിക്കും എന്നും രൂപത അധ്യക്ഷൻ മാർ റെമി ജിയോസ് ഇഞ്ചനാനിയിൽ അഭിപ്രായപ്പെട്ടു.

300 ൽ പരം ജൈവ സസ്യങ്ങളുടെ ചണ്ഡിയിൽ നിന്ന് രൂപീകരിച്ച അടിസ്ഥാന വളവും പച്ചക്കക്ക, സ്യൂഡോമോണസം എന്നിവയാൽ സമ്പന്നമാക്കിയ ജൈവവളത്തിന് പൂന വയറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. തെങ്ങ് കവുങ്ങ്, റബർ, വാഴ, പച്ചക്കറി, വിളകൾ , പൂച്ചെടികൾ എന്നിവയുടെ ദ്രുതവളർച്ചയ്ക്കും കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷണം നേടുന്നതിനും ഈ ജൈവവളം ഉത്തമമാണെന്ന് ജൈവവളം നിർമ്മാതാക്കളായ ഇൻഫാം പ്രതിനിധികൾ പറഞ്ഞു.

രൂപതാ ഭവനിൽ വച്ച് നടന്ന മീറ്റിംഗിൽ ഇൻഫാം രൂപത ഡയറക്ടർ ഫാ ജോസ് പെണ്ണാപറമ്പിൽ, രൂപത പ്രസിഡണ്ട് ശ്രീ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ, രൂപത ചാൻസിലർ ഫാദർ ബെന്നി മുണ്ടനാട്ട്, രൂപത പ്രൊക്കുറേറ്റർ ഫാ. കുര്യാക്കോസ് മുക്കാല എന്നിവരും 400 ൽ പരം കൈക്കാരന്മാരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button