
പെരുമ്പാവൂര്‍: എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 2.090 കിലോ കഞ്ചാവുമായി അസം സ്വദേശി അറസ്റ്റിൽ. ലഖിംപുര്‍ ജില്ലയിലെ ജിബാന്‍ സായ്കിയാണ് (32) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം 2.210 കിലോ കഞ്ചാവുമായി പിടിയിലായ ഒഡിഷ സ്വദേശി സമ്പത് പ്രധാനില്‍ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് റേഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് പാറപ്പുറത്ത് വെച്ച് ഇയാള്‍ അറസ്റ്റിലായത്.
ഇടനിലക്കാരെന്ന വ്യാജേന എത്തിയ എക്സൈസ് സംഘം തന്ത്രപൂര്‍വം ഇയാളെ കുടുക്കുകയായിരുന്നു. പ്രതിക്ക് തദ്ദേശീയരുടെ സഹായമുണ്ടോ എന്ന കാര്യം എക്സൈസ് സംഘ അന്വേഷിക്കുന്നുണ്ട്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം. മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.





