India

പ്രവാചക നിന്ദാ പരാമര്‍ശം; നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി

Please complete the required fields.




ഡൽഹി: പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ മുന്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്‌ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കാതെ സുപ്രീം കോടതി. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഹര്‍ജി പ്രോത്സാഹിപ്പിക്കാന്‍ കോടതി തയ്യാറായില്ല. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പിഎസ് നരസിംഹ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കോടതിയുടെ ഇടപെടല്‍ നുപൂറിന് കുറച്ച് ആശ്വാസം കൂടി നല്‍കുന്നതാണ്. നേരത്തെ നുപൂറിനെതിരായ ഓരോ കേസും സുപ്രീം കോടതി അതാത് സംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. വാദം കേള്‍ക്കുന്നതിനിടെ, നുപൂര്‍ ശര്‍മയ്‌ക്കെതിരായ അറസ്റ്റ് അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ ഉണ്ടാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

Related Articles

Leave a Reply

Back to top button