Kollam

രണ്ടുവര്‍ഷക്കാലം ജില്ലയുടെ ക്ളച്ചും ബ്രേക്കും നിയന്ത്രിച്ച കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റില്‍

Please complete the required fields.




കൊല്ലം: രണ്ടുവര്‍ഷക്കാലം ജില്ലയുടെ ക്ളച്ചും ബ്രേക്കും നിയന്ത്രിച്ച കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ ചുമതല കൈമാറി മടങ്ങിയത് സ്വന്തം ബുള്ളറ്റില്‍. സഹപ്രവര്‍ത്തകരുടെ സ്നേഹം നിറഞ്ഞ യാത്ര പറയലുകള്‍ക്കിടെ ഭാര്യ എം.കെ. റുക്സാനയുമൊന്നിച്ച് ഒരു ഇരു ചക്രവാഹനത്തിലാണ് അദ്ദേഹം വീട്ടിലേക്ക് പോയത്. ഇനി പുതിയ ചുമതലയിലേക്ക് കടക്കുകയാണ് അദ്ദേഹം.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറായിട്ടാണ് പുതിയ നിയോഗം. സാധാരണക്കാര്‍ക്കിടയിലേക്ക് വീണ്ടും ഇറങ്ങിച്ചെല്ലാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കിട്ടായിരുന്നു മടക്കം. ഔദ്യോഗിക യാത്രഅയപ്പിന് പുറമേ ജീവനക്കാരുടെ കൂട്ടായ്മകളുടെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ അദ്ദേഹത്തിന് യാത്രഅയപ്പു നല്‍കി.

ജനകീയ കളക്ടര്‍ എന്ന പേര് സ്വന്തമാക്കിയിരുന്നു. പത്താം ക്ലാസുകാരനായ മകന്‍ ഇനാമുള്‍ ഹക്കിന്റെ പഠനവും ടൗണ്‍ യു.പി.എസിലെ പത്നിയുടെ ജോലിയും കണക്കിലെടുത്ത് ജില്ലയില്‍ പുതിയൊരു വീട്ടില്‍ തുടരാനാണ് തത്കാലത്തേയ്ക്കുള്ള തീരുമാനം. കലക്ടര്‍ ഇനിയും കൊല്ലത്തുണ്ടാവുമെന്നാണ് ചുരുക്കം.

Related Articles

Leave a Reply

Back to top button