Kozhikode

കോഴിക്കോട് അസാധാരണ ചലനം; ഭൂമി കുലുക്കം പോലെയുള്ള അനുഭവമെന്ന് പരിസരവാസികൾ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളിൽ അസാധാരണ ചലനം അനുഭവപ്പെട്ടു. വെള്ളയിൽ റയിൽവെ സ്റ്റേഷന്റെ പരിസരത്താണ് സംഭവം. റയിൽവെ സ്റ്റേഷൻ ഭാഗത്തെ ഗാന്ധി റോഡിലെ ജനയുഗം ദിനപത്രത്തിന്റെ ഓഫീസ് പരിസരത്തുള്ള കെട്ടിടങ്ങള്‍ക്കാണ് ചലനം അനുഭവപ്പെട്ടത്. രാത്രി ഒമ്പതേകാലോടെയാണ് സംഭവം നടന്നത്. അതേസമയം, ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ അറിയിച്ചു.

ഭൂചലനം ആണെന്ന നിഗമനത്തിൽ ജീവനക്കാരും അടുത്ത കെട്ടിടത്തിൽ ഉള്ളവരും പുറത്തിറങ്ങി. നാല് സെക്കൻ്റ് സമയം ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

ഔദ്യോഗിക ഏജൻസിയായ നാഷനൽ സെന്റർ ഫോർ സീസ്‌മോളജി ഭൂചലനം സ്ഥിരീകരീകരിച്ചിട്ടില്ല. ജർമൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകരും ഇത്തരത്തിൽ ഒരു വിവരം നൽകിയിട്ടില്ലെന്ന് മെറ്റ്ബീറ്റ് വെതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button