
വടകര: കഞ്ചാവു കേസിൽ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉപ്പള സ്വദേശി ലാല്‍ബാഗില്‍ എച്ച്. കിരണ്‍കുമാറി (24) നെയാണ് വടകര നാർകോട്ടിക് സ്‌പെഷല്‍ കോടതി ജഡ്ജി വി.പി.എം. സുരേഷ് ബാബു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. രണ്ടാം പ്രതി കാസർകോട് ബായിക്കട്ടെ സ്വദേശി കിരണി(27)നെ വെറുതെ വിട്ടു.
പേരാമ്പ്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 2020 നവംമ്പർ 21നാണ് കേസിനാസ്പദമായ സംഭവം. കെ.എല്‍ 10 എ.യു 8070 നമ്പര്‍ കാറില്‍ 20.920 കിലോഗ്രാം കഞ്ചാവ് കടത്തവെ പേരാമ്പ്ര സാഗര്‍ ഹോട്ടലിനു സമീപം വെച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്





