KeralaKozhikode

പുഴവക്കിലെ ചതുപ്പിൽ സ്കൂൾ ബസ് താഴ്ന്നു; മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

Please complete the required fields.




നാദാപുരം∙ വിദ്യാർഥികളുമായി പുറപ്പെട്ട സ്കൂൾ ബസ് പുഴയിലേക്കു മറിയാൻ പാകത്തിൽ റോഡിലെ ചതുപ്പിൽ താഴ്ന്നെങ്കിലും ഭാഗ്യം കൊണ്ട് ദുരന്തം ഒഴിവായി. താനക്കോട്ടൂർ പുഴക്കലക്കണ്ടി പാലത്തിനു സമീപത്താണ് ഇന്നലെ രാവിലെ സെഹ്റ പബ്ലിക് സ്കൂളിന്റെ ബസ് സ്കൂട്ടറിനു സൈഡ് കൊടുക്കുന്നതിനിടയിൽ താഴ്ന്നു പോയത്. ബസിലുണ്ടായിരുന്ന 30  കുട്ടികളും പരിഭ്രാന്തരായി.

അപകടം കണ്ടു നിന്നവരും ആശങ്കയിലായി. ഓടിക്കൂടിയ നാട്ടുകാർ കുട്ടികളെ മുഴുവൻ ബസിൽനിന്ന് ഇറക്കി സുരക്ഷിത സ്ഥലത്തേക്കു മാറ്റി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് കയറ്റിയതോടെയാണ് ആശ്വാസമായത്. ഇവിടെ റോഡിനും പുഴയ്ക്കും ഇടയിൽ ഭിത്തിയോ വേലിയോ ഇല്ലാത്തതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

Related Articles

Leave a Reply

Back to top button