വളയത്ത് വരനും സുഹൃത്തുക്കളും കാറിൽ വധു ഗൃഹത്തിലേക്ക് പോകുന്നതിനിടെ ബോംബെറ്: പോലീസ് അന്വേഷണം ആരംഭിച്ചു

നാദാപുരം : വളയം ചെറുമോത്ത് വിവാഹ ആഘോഷങ്ങൾക്കിടെ റോഡിൽ സ്റ്റീൽബോംബെറിഞ്ഞു. ചെറുമോത്ത് ഒപി മുക്കിൽ ഞായറാഴ്ച രാത്രിപതിനൊന്ന് മണിയോടെയാണ് സംഭവം. വരനും സുഹൃത്തുക്കളും കാറിൽ വധു ഗൃഹത്തിലേക്ക് പോകുന്നതിനിടയിലാണ് റോഡിൽ ഉഗ്ര സ്ഫോടനം നടന്നത്. വീടിന്റെ മതിലിൽ പതിച്ച സ്ഫോടക വസ്തു ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയും മതിലിന്കേടുപാടുകൾ സംഭവിക്കുകയുംചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടനത്തിനിടയാക്കിയത് സ്റ്റീൽബോംബാണെന്ന് മനസിലായത്. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സ്റ്റീൽ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന്കണ്ടെത്തി.
ഇന്നലെ രാവിലെ ബോംബ്, ഡോഗ്, സ്ക്വാഡ് അംഗങ്ങൾചേർന്ന് നടത്തിയ പരിശോധനയിലും സ്ഫോടനത്തിൽ ചിതറി തെറിച്ച നിലയിൽ സ്റ്റിൽ കണ്ടെയ്നറിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. സംഭവത്തിൽ വളയം പോലീസ് എക്സ്പ്ലോസീവ് ആക്ട് പ്രകാരംകേസെടുത്ത് അന്വേഷണം ആരംഭിച്ചു





