Pathanamthitta

പത്തനംതിട്ടയില്‍ സ്ലാബില്ലാത്ത ഓടയിലേക്ക് ബൈക്ക് യാത്രക്കാരന്‍ വീണു, ഗുരുതര പരിക്ക്

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട വള്ളിക്കോട് ബൈക്കപകടത്തിൽ യുവാവിന് പരിക്ക്. വള്ളിക്കോട് സ്വദേശി യദുകൃഷ്ണനാണ് തലയ്ക്ക് പരിക്കേറ്റത്. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ചന്ദനപ്പളളി കോന്നി റോഡില്‍ രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

നാട്ടുകാർ ഇടപെട്ട് യദു കൃഷ്ണനെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് യദുകൃഷ്ണൻ. റോഡിലെ ഓടയ്ക്ക് സ്ലാബ് ഇടണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. 

Related Articles

Leave a Reply

Back to top button