
വടകര സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിലായി താമരശ്ശേരി സ്വദേശി എരവത്ത് കണ്ടി മിത്തൽ ഫഹദാണ് പിടിയിലായത് വടകര റെയിൽ വെസ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതിയെ ജയിൽ അധികൃതർ കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
ജയിലിലെ ബാത്റൂമിലെ വെന്റിലേറ്റർ വഴിയാണ് പ്രതി പുറത്ത് കടന്നത്. കഞ്ചാവ് കേസിലെ പ്രതിയാണ് ഫഹദ്. ജൂൺ ആറാം തിയ്യതി ആറ് കിലോ കഞ്ചാവുമായി വടകര എക്സെസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയവെയാണ് പ്രതി രക്ഷപ്പെട്ടത്





