Kozhikode

റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു

Please complete the required fields.




കോഴിക്കോട്: റബര്‍ ഷീറ്റ് അടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. 

ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മരണം.

മാധവൻ വിശാല ദമ്പതികളുടെ മകളാണ് ജിഷ. ഭർത്താവ്: പരേതനായവിനോദ്. മകൾ: അനാമിക.

Related Articles

Leave a Reply

Back to top button