
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ് (38) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം. കോഴിക്കോട് കോവൂർ സ്വദേശിയാണ്.





