Kozhikode

പണി മുടക്കിയ കെ എസ് ഇ ബി ജീവനക്കാര്‍ താമരശ്ശേരിയില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി

Please complete the required fields.




താമരശ്ശേരി: വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് എംപ്ലോയീസ് & എഞ്ചിനീയേഴ്‌സ് ആഹ്വാനം ചെയ്ത പണി മുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ താമരശ്ശേരിയില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സി ഐ ടി യു ഏരിയാ സെക്രട്ടറി ടി സി വാസു ഉദ്ഘാടനം ചെയ്തു. എ സജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി എം എം അക്ബര്‍ മുഖ്യ പ്രഭാഷണം നടത്തി.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എന്‍ കെ സുരേഷ് (സി ഐ ടി യു), ഉല്ലാസ് കുമാര്‍ (എ ഐ ടി യു സി), എ കെ അബ്ബാസ് (എസ് ടി യു), കെ ജി വിജയന്‍ (വയര്‍മെന്‍ അസോസിയേഷന്‍), ബി ആര്‍ ബെന്നി (മോട്ടോര്‍ തൊഴിലാളി യൂണിയന്‍) സംസാരിച്ചു. ഷിബു സ്വാഗതവും പി കെ സിദ്ദിഖ് നന്ദിയും പറഞ്ഞു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് എന്‍ ജി ഒ യൂനിയന്‍ പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു.

Related Articles

Leave a Reply

Back to top button