Kerala

അപകടത്തില്‍പ്പെട്ടു, പൊലീസിനെ കണ്ട് കാറിലുള്ളവര്‍ ഇറങ്ങിയോടി, പരിശോധനയില്‍ 90 കുപ്പി മദ്യം പിടികൂടി

Please complete the required fields.




കണ്ണൂർ: കണ്ണപുരം യോഗശാലക്ക് സമീപത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് 90 കുപ്പി മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തുകയായിരുന്ന മദ്യമാണ് പിടികൂടിയത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. പ്രതികൾ ഓടി രക്ഷപ്പെട്ടു. കണ്ണപുരം യോഗശാലയിൽ വച്ചാണ് അപകടമുണ്ടായത്.

ചെറുകുന്ന് തറയിൽ നിന്നും ഇരിണാവിലേക്ക് പോകുന്ന കാറിൽ അമിതവേഗതയിൽ  കണ്ണൂർ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന KL11 AQ 5513 നമ്പർ കാർ ഇടിക്കുകയായിരുന്നു. പൊലീസെത്തിയ ഉടൻ കാറിലുണ്ടായിരുന്നവർ താക്കോലെടുത്ത് ഇറങ്ങിയോടി.  തുടർന്ന് പൊലീസ് സംശയം തോന്നി കാർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മദ്യം കണ്ടെത്തിയത്.  

Related Articles

Leave a Reply

Back to top button