താമരശ്ശേരി: താമരശ്ശേരി രൂപതയിലെ വേദ പാഠത്തിലെ 10 11 12 ക്ലാസുകളിലേക്ക് തയ്യാറാക്കിയ പുതിയ പുസ്തകത്തിൻറെ പ്രകാശനം താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു.
ഫാദർ മൈക്കിൾ പനച്ചിക്കൽ വി സി, ഫാദർ ജോസ് പെണ്ണാപറമ്പിൽ, ഫാദർ ജോൺ പള്ളിക്കാവയലിൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പുതിയ പുസ്തകങ്ങൾ തയ്യാറാക്കിയത്.
ക്രിസ്തീയ വിശ്വാസങ്ങൾക്കെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ് പുതിയ പാഠപുസ്തകം എന്ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
താമരശ്ശേരി രൂപതാ ആസ്ഥാനത്ത് നടത്തിയ ലളിതമായ ചടങ്ങിലാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.