Kerala

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍; സൈക്ലിങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും

Please complete the required fields.




കോഴിക്കോട്​: മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റര്‍നാഷനല്‍ കയാക്കിങ് മത്സരത്തിന്‍റെ പ്രചാരണാർഥം സൈക്ലിങ്ങും സ്ത്രീകള്‍ക്ക് മാത്രമായി മഴനടത്തവും സംഘടിപ്പിക്കും.

കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച മാനാഞ്ചിറയില്‍നിന്ന്​ ആരംഭിച്ച് പുലിക്കയത്ത് അവസാനിക്കുന്ന സൈക്ലിങ് ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി രാവിലെ ഏഴിന് ഫ്ലാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് എട്ടിന് തുഷാരഗിരിയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള മഴനടത്തം പരിപാടി നടക്കും. രാവിലെ ഒമ്പതിനാണ് മഴനടത്തം.

സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേള്‍ഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ഫോൺ: 9747964993. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ല പഞ്ചായത്ത്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി ചേര്‍ന്നാണ് അന്തര്‍ദേശീയ കയാക്കിങ് മത്സരം സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 12, 13, 14 തീയതികളിലായി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ തുഷാരഗിരിയില്‍ വെച്ചാണ് മത്സരം. കയാക്കിങ്ങില്‍ പുലിക്കയം സ്റ്റാര്‍ട്ടിങ് പോയന്റും ഇലന്തുകടവ് എൻഡങ് പോയന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സരവിഭാഗങ്ങളുണ്ടാകും. അന്തര്‍ദേശീയ കയാക്കര്‍മാരും ദേശീയ കയാക്കര്‍മാരും മത്സരത്തില്‍ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button