Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ 200 രൂപ വർധിച്ചിരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,720 രൂപയാണ് . 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 25 രൂപ ഉയർന്നിരുന്നു. ഇന്ന് 20 രൂപ കുറഞ്ഞു. വെള്ളിയാഴ്ച 10  രൂപ ഉയർന്നിരുന്നു. കൂടാതെ, വ്യാഴാഴ്ച രണ്ട് തവണ സ്വർണവില ഉയർന്നിരുന്നു. രാവിലെ 35  രൂപയും ഉച്ചയ്ക്ക് 30 രൂപയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4715 രൂപയാണ്.  18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. വെള്ളിയാഴ്ച 10 രൂപ ഉയർന്നിരുന്നു. ഇന്ന് 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3895 രൂപയാണ്. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് വെള്ളിയാഴ്ച 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില  64 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 90 രൂപയാണ്. 

Related Articles

Leave a Reply

Back to top button