‘കെ റെയിലിന് ബദല്‍ നിര്‍ദ്ദേശം കേന്ദ്ര പരിഗണനയില്‍,പകരം സംവിധാനം എങ്ങിനെയെന്ന് റെയിൽവെ വ്യക്തമാക്കും’

ദില്ലി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം കെരളത്തില് റെയില്‍വേ വികസനത്തിന് ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബിജെപി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സഹമന്ത്രി വി.മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.സില്‍വര്‍ ലൈന്‍ ഒരു ബദൽ നിർദ്ദേശം കേന്ദ്ര പരിഗണനയിൽ ഉണ്ടെന്ന് കൂടിക്കാഴ്ചക്ക് ശേഷം വി മുരളീധരന് പറഞ്ഞു.വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല. പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ വ്യക്തമാക്കും.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ മോദി സർക്കാർ തയ്യാറല്ല.സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.കെ റെയിൽ അശാസ്ത്രിയമാണ്..പദ്ധതിക്ക് ബദലായിട്ട് നിർദേശങ്ങൾ ഉണ്ടാകണം എന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചു.ഇതിനായി പാർലമെന്റ് അംഗങ്ങളുടെ യോഗം വിളിക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും വി മുരളീധരന് പറഞ്ഞു
നേമം ടെർമിനൽ പണി അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് വന്നു.പദ്ധതി കേരളത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.





